Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-government Sentiment

Kannur

എ​ൽ​ഡി​എ​ഫി​നെ പു​റ​ത്താ​ക്കി​യ​ത് ഭ​ര​ണവി​രു​ദ്ധ വി​കാ​ര​ം: ജോ​സ് കെ.മാ​ണി

ഇ​രി​ട്ടി: പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽനി​ന്ന് എ​ൽ​ഡി​എ​ഫി​നെ പു​റ​ത്താ​ക്കി​യ​ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. എ​ൽ​ഡിഎ​ഫി​ലെ മ​റ്റ് ഘ​ട​ക​ക്ഷി​ക​ളെ​ല്ലാം പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും 20,000 മു​ത​ൽ 30,000വ​രെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത് ശ​രാ​ശ​രി 8000 വോ​ട്ടു​ക​ൾ​ക്ക് താ​ഴെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രി​ട്ടി കു​ന്നോ​ത്ത് ന​ട​ന്ന പാ​ർ​ട്ടി ജി​ല്ലാ ഏ​ക​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ഡി​എ​ഫ് ആ​ണോ എ​ൽ​ഡി​എ​ഫ് ആ​ണോ എ​ന്ന ചോ​യി​സി​ന് മു​ന്നി​ൽ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫിനൊ​പ്പം നി​ന്നു. ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ലെ​ന്ന് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​റ​ഞ്ഞ പ​ല യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും ജ​യി​ച്ചു​ക​യ​റി. അ​പ്പോ​ഴും ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞ തോ​തി​ൽ പ്ര​തി​ഫ​ലി​ച്ച​ത് എ​ൽ​ഡി​എ​ഫി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എ​മ്മി​ന് മാ​ത്ര​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

30 സീ​റ്റ് കി​ട്ടി​യാ​ൽ ഞ​ങ്ങ​ൾ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ​റ​ഞ്ഞ ബി​ജെ​പി​യാ​ണ് ഇ​പ്പോ​ൾ മൂ​ന്ന് സീ​റ്റു​മാ​യി യു​ഡി​എ​ഫ് ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ എ​തി​ർ​ത്ത​തെ​ല്ലാം അ​വേ​ശ​ത്തോ​ടെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, കെ.​ടി. സു​രേ​ഷ് കു​മാ​ർ, വി​പി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഘ​ട​നാ ച​ർ​ച്ച​യും മ​ണ്ഡ​ലം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​വും ന​ട​ന്നു. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും വി​വി​ധ ത​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്- എം, ​കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്- എം, ​ക​ർ​ഷ​ക യൂ​ണി​യ​ൻ- എം, ​കെ​എ​സ്‌​സി-​എം, കെ​ടി​യു​സി- എം, ​ദ​ളി​ത് ഫ്ര​ണ്ട്- എം ​എ​ന്നീ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക സം​ഘ​ട​നാ ച​ർ​ച്ച​ക​ളും ന​ട​ന്നു. ജി​ല്ല​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക്യാ​മ്പി​ൽ ഉ​യ​ർ​ന്നു.

Latest News

Corehub Up